കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് ഒരു നവകേരളം സൃഷ്ടിക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മനസ്സിലാക്കുകയും,സുസ്ഥിര വികസനത്തിനായുള്ള ബദല്‍ അന്വേഷണവുമാണ് കലാജാഥ ലക്ഷ്യമിടുന്നത്.രാജ്യം അശാന്തിയിലൂടെ കടന്നു പോകുമ്പോള്‍,രാജ്യം ഭരിക്കുന്നവര്‍ നിസ്സംഗതയും നിശ്ശബ്ദതയും തുടരുന്നതിന്റെ ചിത്രം കലാജാഥ വരച്ചുകാട്ടുമെന്ന് പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു.കല,സാഹിത്യം,വിദ്യാഭ്യാസം,ഗവേഷണം തുടങ്ങി എല്ലാ അന്വേഷണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നവര്‍ മനുഷ്യരുടെ ചിന്തകളെ ഭയക്കുകയാണെന്ന് കലാജാഥ ചൂണ്ടിക്കാട്ടുന്നു.ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാജാഥയില്‍ ആശയങ്ങളെ ലളിതമായും ആഴത്തിലും പകര്‍ന്നുനല്‍കാനുതകുന്ന സ്‌കിറ്റുകളും കവിതകളും ഗാനങ്ങളും ഉണ്ട്.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ എം.എസ്.അരവിന്ദാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഗാനങ്ങള്‍ ഒരുക്കിയത് എം.എം.സചീന്ദ്രന്‍,ജി.രാജശേഖരന്‍ എന്നിവരാണ്.സംഗീതം സന്ദീപ് കുമാര്‍, സുരേഷ് ബാബു ചെണ്ടയാട് എന്നിവരും പശ്ചാത്തല സംഗീതം ബി.എസ്.ശ്രീകണ്ഠനും രംഗപടം വിഷ്ണുശാരിയും തയ്യാറാക്കി.ബിന്ദു പീറ്റര്‍,റിനേഷ് അരിമ്പ്ര,ബാബുരാജ് മലപ്പട്ടം,അഖില്‍ ഒളവണ്ണ, യു.കെ.വിശ്രുത്,അവന്തിക സന്തോഷ്,സനല്‍ കോട്ടയം,ജോസ് പൂക്കള്‍,ആദിത്യ സന്തോഷ്,നിര്‍മല കെ.രാമന്‍,ഹരീഷ്,ഹര്‍ഷ എന്നിവര്‍ കലാജാഥയില്‍ വേഷമിടുന്നു.
19ന് അത്തോളി കണ്ണിപ്പൊയിലില്‍ വൈകീട്ട് ആറ് മണിക്ക് ഡോ.എ.എം.ഷിനാസ് കലാജാഥ ഉദ്ഘാടനം ചെയ്യും.
Latest from Local News
കൊയിലാണ്ടി: മേലൂർ ഒളിയിൽ കുനി (മോച്ചേരി) ജാനകി അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ
സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ 162-ാം ജന്മദിനം കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. രാവിലെ പുഷ്പാർച്ചനക്കു
കൊയിലാണ്ടി: സ്വാതി കലാകേന്ദ്രം നടുവത്തൂരിൻ്റെ വാർഷികാഘോഷം നാട്ടുത്സവത്തിൻ്റെ ഭാഗമായ് ദി ഐ ഫൗണ്ടേഷൻ കോഴിക്കോടുമായി സഹകരിച്ച് നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ബാലുശേരി ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി
അരിക്കുളം: ഓണം ഖാദി വിപണന മേളയ്ക്ക് അരിക്കുളത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി ആദ്യ വില്പന നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്