ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുക. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനകാലം സമാപിക്കും. രാത്രി ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തും നായാട്ടുവിളിയും നടക്കും. അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നിൽ നടക്കുന്ന ഗുരുതിയോടെ ഈ വർഷത്തെ മകരവിളക്ക് തീർത്ഥാടനം സമാപിക്കും. നെയ്യഭിഷേകം ഇന്ന് രാവിലെ 10.30ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ കളഭാഭിഷേകം.
