കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

/
കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്. പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ലഡ്ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് പതിനായിരത്തിലേറെ പേർക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറി ഒരുക്കിയത്.
ഫുട്‌ബാൾ മേള എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനമത്സരത്തിൽ കെ.ഡി.എസ്. കിഴിശ്ശേരി കെ.ആർ.എസ്. കോഴിക്കോടിനെ നേരിടും. കേരളത്തിലെ സെവൻസ് ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ
ചെയ്ത 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മത്സരം രാത്രി എട്ടിന് ആരംഭിക്കും. ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽനിന്ന് വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട‌പ്പെട്ടവർക്ക് സഹായധനം നൽകുമെന്ന് ക്ലബ് ഭാരവാഹികളറിയിച്ചു. 
കഴിഞ്ഞ 39 വർഷമായിട്ടും ആവേശം ഒട്ടും ചോരാത്ത കൊയപ്പ ഫുട്ബാൾ കൊടുവള്ളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, കാമറൂൺ, ഘാന, ഐവറി കോസ്റ്റ്, സുഡാൻ എന്നിവിടങ്ങളിലെയും സംസ്ഥാന-ഇന്ത്യൻ താരങ്ങളെല്ലാം കൊടുവള്ളിയുടെ മണ്ണിൽ ഓരാ വർഷവും ബൂട്ടണിയുന്നുണ്ട്.
കൊടുവള്ളിയിലെ ഫുട്ബാൾ ഭ്രാന്തിന്റെ പ്രതീകമായിരുന്നു കൊയപ്പ അഹമ്മദ് കുഞ്ഞി ഹാജി. നാടും നഗരവും താണ്ടി ബംഗുളുരുവിലും മുംബൈയിലും കൽക്കട്ടയിലും സന്തോഷ് ട്രോഫി, നാഗ്ജി തുടങ്ങിയ കളികൾ കാണാൻ കൊയപ്പ ഹാജിക്ക് പ്രതിബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് കൊടുവള്ളിയുടെ ഫുട്ബാൾ മാമാങ്കത്തിനും ഹാജിയുടെ പേർ നൽകാൻ കാരണമായത്. 1971ൽ കൊയപ്പ ഹാജിയുടെ ആകസ്മികമായ നിര്യാണത്തെതുടർന്നാണ് കൊടുവള്ളിയിൽ കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം കുറിച്ചത്. ടൂർണമെന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധ- ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഫുട്ബാൾ പരിശീലന ക്യാമ്പുൾപ്പെടെയുള്ള പരിപാടികളും ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചവിട്ടി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടിയിൽ ഇ-സ്റ്റാമ്പ് പേപ്പര്‍ കിട്ടണോ, കാത്തിരുന്നു മുഷിയണം

Latest from Local News

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം ഇല്ലം നിറച്ചടങ്ങ് ഭക്തിനിർഭരമായി

നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ

കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.

വലകള്‍ക്ക് നാശമുണ്ടാക്കി കടല്‍മാക്രി ശല്യം,ആരോട് പരിഭവം പറയുമെന്നറിയാതെ മത്സ്യതൊഴിലാളികള്‍

മത്സ്യ തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി കടല്‍മാക്രി (പേത്ത-പവര്‍ഫിഷ്)ശല്യമേറുന്നു. മറ്റ് മത്സ്യങ്ങളോടൊപ്പം വലയില്‍ അകപ്പെടുന്ന കടല്‍മാക്രീ കൂട്ടം,വലയില്‍ നിന്ന് പുറത്ത് കടക്കാന്‍

അധികാര ദുർവിനിയോഗത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണം-മുനീർ എരവത്ത്

കീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ

കോഴിക്കോട് തയാറെടുക്കുന്നത് ഗംഭീര ഓണാഘോഷത്തിന് -മന്ത്രി മുഹമ്മദ് റിയാസ്

ഓണാഘോഷ പരിപാടികള്‍ വിശദമായി അറിയാന്‍ ‘മാവേലിക്കസ് 2025’ മൊബൈല്‍ ആപ്പ് ലോഞ്ച്ചെയ്തു ‘മാവേലിക്കസ്’ എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട്