കൊയിലാണ്ടി ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവത്തിന് ജനുവരി 21ന് തുടക്കമാകും. മേപ്പാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21 ന് കാലത്ത് അഷ്ടദ്രവ്യഗണപതി ഹോമം, കലവറ നിറയ്ക്കല്‍, വൈകീട്ട് കുട്ടികളുടെ കലാപരിപാടികള്‍, 22ന് കാലത്ത് കൊടിയേറ്റം, വൈകിട്ട് അരങ്ങുകുലവരവ്, സഹസ്രപന്തം സമര്‍പ്പണം, വെള്ളാട്ട്, നട്ടത്തിറ, ചുറ്റുവിളക്ക്, രാത്രി 9ന് തിരുവാതിരക്കളി, മാജിക് ഷോ. 23 ന് അഷ്ടദ്രവ്യഗണപതി ഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, 3.30 ന് ഗുളികന് ഗുരുതി സമര്‍പ്പണം, ആഘോഷ വരവുകള്‍, വെള്ളാട്ട്, തായമ്പക, കളമെഴുത്തും പാട്ടും വിളക്കും തേങ്ങയേറും പുലര്‍ച്ചെ മൂന്ന് മണിക്ക് ഭഗവതിതിറ, കിരാതമൂര്‍ത്തിയുടെ തിറ, ഗുളികന്‍ തിറയോടെ ഉത്സവം സമാപിക്കും.
