പുറക്കാമല സംരക്ഷണ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ചെറുവണ്ണൂർ ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കീഴ്പയ്യൂർ മണപ്പുറം മുക്കിൽ നടന്ന കൂട്ടായ്മ സി.പി.ഐ.എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗം പി.പി. രാധാകൃഷ്ണൻ ചെറുവണ്ണൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.മനോജ് എന്നിവർ പ്രസംഗിച്ചു. മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. കൂട്ടായ്മയ്ക്ക് മുന്നോടിയായി നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും നടന്നു.
