യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം പി കെ കെ ബാവ , ഗഫൂർ അൽ മൻസൂർ, ജലീൽ പുത്തൻപുരയിൽ, മുഹമ്മദ് സാഹിർ, ഫൈസൽ ടി കെ, നാസർ പണ്ടാരവയൽ ,ഫൈസൽ കെ എം എന്നിവർ ചേർന്ന് നിർവഹിച്ചു. ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്ശേഷം ദുബായ് വുഡ്ലം പാർക്ക് സ്കുളിൽ വെച്ച് വർണ്ണാഭമായ കലാ പരിപാടികളോടെ ഒത്തു ചേരൽ സംഘടിപ്പിക്കുമെന്ന് സി എം എ ഭാരവാഹികൾ അറിയിച്ചു.
