മെഷീൻ തകരാർ നിമിത്തം കഴിഞ്ഞ ഒന്നര മാസത്തോളമായി ഉത്പാദനം നിർത്തിവച്ച 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മെഷീൻ അറ്റകുറ്റപ്പണിയും നവീകരണ പ്രവർത്തിയും ഒരു മാസത്തിനകം പൂർത്തീകരിച്ച് ഉൽപാദനത്തിന് സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. ജലവൈദ്യുതി പദ്ധതി പവർഹൗസിൽ പ്രവർത്തനം പുനരാരംഭിക്കാനായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥ സംഘം പദ്ധതി മേഖല സന്ദർശിച്ച് മെഷീൻ തകരാർ കണ്ടെത്തി പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചു. കോൺട്രാക്ടർമാരെ ഉൾപ്പെടുത്തി പ്രശ്നപരിഹാരത്തിന് ചർച്ച നടത്തി. മെഷീൻ തകരാർ ഉടൻ പരിഹരിക്കാൻ നിർദേശം നൽകി. പ്രോജക്ട് ചീഫ് എൻജിനീയർ വി.എൻ.പ്രസാദ് ചെയർമാനും എക്സിക്യൂട്ടീവ് എൻജിനീയർ എൻ.ഇ.സലീം കൺവീനറുമായി 11 അംഗ ടെക്നിക്കൽ കമ്മിറ്റിയാണ് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി
കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി
പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ
കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ
കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം