ഓമശേരിയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി. നന്‍മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ് (51) ആണ് അപകടത്തില്‍പ്പെട്ടത്. ഓമശേരി – കൊടുവള്ളി റോഡിന്റെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലിക്ക് എത്തിയതായിരുന്നു റഫീഖും സംഘവും. ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ റഫീഖ് വൃത്തിയാക്കുകയായിരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
