പെരിങ്ങത്തൂർ സംസ്ഥാന പാതയിലെ മരങ്ങൾ കൂടുതൽ അപകട നിലയിൽ

സംസ്ഥാന പാതയിൽ വീണ്ടും അപകടഭീഷണിയായി കൂറ്റൻ തണൽമരങ്ങൾ. സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലത്തിനടുത്തുള്ള കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷക്കാലത്ത് ചരിഞ്ഞു വീഴാനായി നിന്ന മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം വീണ്ടും പെയ്ത മഴ യിൽ കൂടൂതൽ അപകടഭീഷണിയിലായി. പാലത്തോട് ചേർന്ന രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ സംസ്ഥാന പാത പിളർത്തി വാഹനങ്ങൾ അപകടത്തിൽ പെടുന്ന വിധം ടാറും മെറ്റലും തെറിപ്പിച്ചു ഗർത്തങ്ങൾ രൂപപ്പെടുത്തി. റോഡിന്റെ സംരക്ഷണമതിലിന്റെ കരിങ്കൽ ചീളുകൾ താഴെയുള്ള ചെറിയ റോഡിലും വീട്ടുമുറ്റത്തും തെറിച്ച നിലയിലാണ്. റോഡിന് ഇരുവശവും ഉള്ള മരങ്ങളിൽ എട്ട് എണ്ണമാണ് അപകട നിലയിൽ ഉള്ളത്. നേരത്തേ പുഴയിലേക്ക് കടപുഴകി വീണ മരങ്ങൾ ഇതുവരെ മുറിച്ചു മാറ്റിയിട്ടില്ല.

സമീപവാസികളും നാട്ടുകാരും മരം മുറിച്ചു മാറ്റാനായി അപേക്ഷ നൽകിയിട്ട് വർഷങ്ങൾ ഏറെയായി. മലബാറിലെ തന്നെ ഏറ്റവും സുപ്രധാനമായ റോഡിലെ യാത്രക്കാർക്കും സമീപത്തെ വീട്ടുകാർക്കും ജീവന് ഭീഷണിയായിട്ടും അധികൃതർ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പൊതുമരാമത്ത് വകുപ്പ് , വനംവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനമില്ലായ്മയാണ് മരം മുറിക്കാൻ തടസ്സമായി പറയുന്നത്.
വലിയ അപകടമുണ്ടാക്കാനിടയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് കായപ്പനച്ചിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാട്ടിലപ്പീടിക – പിണവയലിൽ മാധവി അന്തരിച്ചു

Next Story

വളയത്ത് സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest from Local News

കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തമാക്കുന്നു

കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്.

കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ പ്രവർത്തനം ശക്തമാക്കുന്നു

കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങി മറ്റു ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് കൊയിലാണ്ടി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ജനകീയ കമ്മിറ്റികൾ രൂപീകരിക്കാൻ തഹസിൽദാർ ജയശ്രീ.എസ്.

തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു

തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്‌മാരക

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണന മേളക്ക് ആരംഭമായി. നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിപണനമേള നഗരസഭ

പതിനേഴാം വയസ്സിൽ എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി, എബിൻ ബാബുവിന് വീരോചിത വരവേൽപ്പ്

കോഴിക്കോട്: സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും പ്രചോദനമാണ് എവറസ്റ്റ് കൊടുമുടി. ആ സ്വപ്നത്തിന്റെ ആദ്യപടി പതിനേഴാം വയസ്സിൽ കീഴടക്കിയ കോഴിക്കോട് സ്വദേശി എബിൻ