ചേമഞ്ചേരി സബ്ബ് റജിസ്ട്രാപ്പീസിന്റെ പുതിയ കെട്ടിടം പണി പൂര്‍ത്തീകരിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍

ചേമഞ്ചേരി സബ്ബ് റജിസ്ട്രാപ്പീസ് പുതിയ കെട്ടിടത്തിന്റെ പ്രവർത്തി പൂര്‍ത്തീകരിച്ച് വാടക കെട്ടിടത്തില്‍ നിന്ന് ഓഫീസ് പ്രവര്‍ത്തനം മാറ്റണമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.ഷരീഫ് ഉദ്ഘാടനം ചെയ്തു. കെ.ടി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം.കെ.അനികുമാര്‍ ഉദ്ഘാടനം ചെയ്തു. പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എം.ദേവദാസന്‍, സുനില്‍ കുമാര്‍ മീഞ്ചന്ത, ഗണേശന്‍ കാക്കൂര്‍, നിഷ വെസ്റ്റ്ഹില്‍, ജി.കെ.ഭാസ്‌ക്കരന്‍, സി.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.