വടകര :ചോമ്പാൽ കുഞ്ഞിപ്പള്ളിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ ജനവരി 27 വരെ നിർത്തിവെക്കാൻ തീരുമാനമായി.ഷാഫി പറമ്പിൽ എം.പി .കെ കെ രമ എം.എൽ.എ.യും ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി നടത്തിയ ചർച്ചയിലാണ് കുഞ്ഞിപ്പള്ളി കവാടത്തിൻ്റ ഭാഗത്ത് നിർമ്മാണം നിർത്തിവെക്കാൻ ധാരണയായി ..കുഞ്ഞിപ്പള്ളി ഉറുസിൻ്റ ഭാഗമായി പ്രവൃർത്തി നിർത്തിവെക്കണമെന്ന് കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റിയും സമരസമിതിയും ആവശ്യപെട്ടിരുന്നു.നിർമ്മാണം നിർത്തിവെക്കണമെന്ന് വിവിധ കോണിൽ ആവിശ്യം വന്നതോടെ കെ.കെ.രമ എം.എൽ.എ സ്ഥലത്തെത്തി പോലീസ് അധികൃതരു മായി ചർച്ച നടത്തി .പൊലീസിന് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞു. തുടർന്നാണ് ദേശീയപാത പ്രൊജക്ട് ഡയരക്ടറുമായി സംസാരിച്ച് പ്രവൃർത്തി താത്കാലികമായി നിർത്താൻ തീരുമാനിച്ചത്.ബുധനാഴ്ച്ച രാവിലെ പൊലീസിൻ്റ സാനിധ്യത്തിൽ പ്രവൃർത്തി വീണ്ടും ആരംഭിക്കുകയുണ്ടായിരുന്നു, ഒരു വശതത് മതിൽ പൊളിക്കലും മരം മുറിച്ച് മാറ്റുകയും ഡ്രേയിനേജ് നിർമ്മാണവും നടന്നിരുന്നു
Latest from Local News
സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മിൽമ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി
കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി റീഡിംഗ് റൂം നാടക രംഗത്ത് അര ആറ്റാണ്ട് പിന്നിട്ട ഉമേഷ് കൊല്ലത്തിനെ ആദരിച്ചു. ഡോ. മോഹനൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലുരോഗ വിഭാഗം ഡോ. റിജു. കെ.
കെ.എം. എസ് ബാലവേദി ഓണാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഗ്രൗണ്ടിൽ നടന്ന പരിപാടികൾ മുൻ എം.എൽ .എ .പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം