കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോകബാങ്ക് പ്രതിനിധി സംഘം പ്രകീർത്തിച്ചു

കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത്  നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോകബാങ്ക് പ്രതിനിധി സംഘം പ്രകീർത്തിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ വിവിധ മേഖലകളിൽ ലോക ബാങ്ക് കേരളത്തിന് സഹായം വാഗ്‌ദാനം ചെയ്‌തു. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘മികവിന്‍റെ കേന്ദ്രങ്ങൾ പദ്ധതി’ രാജ്യാന്തര നിലവാരത്തിൽ ഉള്ളതാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.

കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആൻഡ് ഇന്നോവേഷൻ, കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് സ്‌റ്റഡീസ് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്, കേരള റിസേർച്ച് നെറ്റ്‌വർക്ക് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ, സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിങ്, ലേണിങ് ആൻഡ് ട്രെയിനിങ് തുടങ്ങി ഏഴ് മികവിന്‍റെ കേന്ദ്രങ്ങളാണ് വിവിധ സർവകലാശാലകളുടെ കീഴിൽ ഉപ കേന്ദ്രങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർമ്മിത ബുദ്ധി, അന്താരാഷ്ട്ര വത്‌ക്കരണം, സംരംഭകത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ എങ്ങനെ പരസ്‌പര സഹകരണവും ധനസഹായവും ഉറപ്പുവരുത്താം എന്നും പ്രതിനിധി സംഘം ചർച്ച ചെയ്‌തു.

ജനുവരി 14, 15 സർവകലാശാലയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായാണ് ലോകബാങ്ക് പ്രതിനിധി സംഘം കേരളത്തിൽ എത്തിയത്. ലോകബാങ്ക് ടെർഷറി എജ്യൂക്കേഷൻ ഗ്ലോബൽ ഹെഡ് ഡോ. നിന ആർനോൾഡ്, സീനിയർ എജുക്കേഷൻ സ്പെഷ്യലിസ്‌റ്റ് ഡോ. ഡെനിസ് നിക്കോളേവ്, സൗത്ത് ഏഷ്യാ മേഖല എജുക്കേഷൻ കൺസൾട്ടൻ്റ് അംബരിഷ് അംബുജ് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

2025 ലെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിച്ചു

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര പ്രവേശന വീഥി സമർപ്പണം ജനുവരി 26 ന്

Latest from Main News

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു

കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ചു കൊന്നു നാദാപുരത്തിനടുത്ത് പുറമേരിയിലാണ് സംഭവം. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെടിവെക്കുകയായിരുന്നു. പുറമേരി എസ്.പി എല്‍.പി

തുരങ്കപാത നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു – പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടറെത്തി

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിലവില്‍ 12 മണിക്കൂര്‍ ഷിഫ്റ്റിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും. ഇതോടെ

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്

കണ്ണൂരിലെ രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലുള്ളത്.

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന് അറിയപ്പെടും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ് എന്ന്