മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറകണമെന്ന് പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പേരാമ്പ്ര ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മു അദ്ധ്യക്ഷം വഹിച്ചു. യോഗം ഹുസൈൻ കമ്മന ഉദ്ഘാടനം ചെയ്തു. മുനീർ കുളങ്ങര, വി. കെ. ഹസ്സൻ കുട്ടി, കെ. പി. അബ്ദുള്ള, ടി.സി മുഹമ്മദ്, അബ്ദുസ്സലാം കെ. പി. അബ്ദുറഹ്‌മാൻ അരിക്കുളം എംസി. അബൂബക്കർ പുനത്തിൽ കുഞ്ഞബ്ദുളള, റാഫി കക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പുറമണ്ണിൽ മൊയ്തു സ്വാഗതവും സി. സൂപ്പി നന്ദിയും പറഞ്ഞു.
