റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും മുചുകുന്ന് വെച്ച് നടന്നു

ഓടുന്നോൻ എന്ന സിനിമ സംവിധാനം ചെയ്ത നൗഷാദ് ഇബ്രാഹിം കഥ തിരക്കഥ നിർവ്വഹിച്ച് എച്ച്& എം എൻ്റർടെയ്മൻ്റിൻ്റെ ബാനറിൽ, ജയനൗഷാദ് സംവിധാനം ചെയ്യുന്ന റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും മുചുകുന്ന് വെച്ച് നടന്നു. ചലച്ചിത്ര സംവിധായകൻ കെ.കെ ഹരിദാസ് പൂജയും, കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖറും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകുമാറും സ്വിച്ച് ഓൺ നിർവ്വഹിച്ചു. വാർഡ് മെമ്പർമാരായ ലത, ലതിക, സുനിത എന്നിവരും ചലച്ചിത്ര സാമൂഹിക രംഗത്തെ പലരും ചടങ്ങിൽ സന്നിഹിതരായി.

നൗഷാദ് ഇബ്രാഹിം, സംഗീത, ഇസ്മയിൽ ഉള്ള്യേരി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൻ്റെ ക്യാമറ അംജിത്ത്, ചീഫ് അസോസിയേറ്റ് ഷോബി വയനാട്, വസ്ത്രാലങ്കാരം അൻഹാ ഫാത്തിമ മുസ്തഫ, ആർട്ട് ശ്രീജിത്ത് കൊയിലാണ്ടി, എഡിറ്റിംഗ് പ്രഹ്ളാദ് പുത്തഞ്ചേരി, മേക്കപ്പ് പ്രദീഷ് കോഴിക്കോട്, പ്രൊഡക്ഷൻ മേനേജർ സബീഷ് V4 U, അസോസിയേറ്റ് ഡയറക്ടർമാർ വിഷ്ണു രമേശ്, നിഥിൻ നാഥൻ, ആൻസൻ ജേക്കബ്, ജിത്തു കാലിക്കറ്റ് എന്നിവരാണ്.

കാൻസറിനോട് പൊരുതി ജയിച്ച ജയനൗഷാദ് അതിജീവനത്തിന് ശേഷം ആദ്യമായി ചെയ്യുന്ന ചിത്രത്തിൽ കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ.) എന്ന കൂട്ടായ്മയിലെ നിരവധി പേർ അഭിനേതാക്കളാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുചുകുന്നും സമീപ പ്രദേശങ്ങിലുമാണ് ഷൂട്ടിംഗ് നടക്കുന്നത്.

Leave a Reply

Your email address will not be published.