മാലിന്യമുക്ത നവകേരളം ‘ഇനി ഞാൻ ഒഴുകട്ടെ’ നാരങ്ങോളി തോട് ശുചീകരിച്ചു

മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടത്തിൻ്റെ ഭാഗമായി പയ്യോളി മുൻസിപ്പൽ തല ഉദ്ഘാടനം ‘ഇനി ഞാൻ ഒഴുകട്ടെ’ നാരങ്ങോളി തോട് ശുചീകരണം ഉദ്ഘാടനം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവഹിച്ചു. വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസ്, കൗൺസിലർമാരായ വിലാസിനി നാരങ്ങളി, ഗിരിജ വി കെ. സുജല ചെത്തിൽ, ഏ.പി റസാക്ക്, ചെറിയാവി സുരേഷ് ബാബു, മിഷൻ കോഡിനേറ്റർ പി.കെ പുഷ്പ, ആസൂത്രണ സമിതി അംഗം സബീഷ് കുന്നങ്ങോത്ത് നിതിൻ പൂഴിയിൽ, കെ ജിഷ വാർഡ് വികസ സമിതി കൺവീനർ അഭിലാഷ് വി കെ. ഹെൽത്ത് സൂപ്പർവൈസർ രതീഷ് എന്നിവർ സംസാരിച്ചു. ഹരിതസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സാനിറ്റേഷൻ വർക്കർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കാളികളായി.

Leave a Reply

Your email address will not be published.