മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒന്നര ദശാബ്ദത്തിലേറേയായി നടത്തിവരുന്ന ആതിര രാവ് ഈ വർഷവും ആഘോഷിച്ചു. ആകാശവാണി റിട്ട. ഡയറക്ടർ ഡോ ഒ. വാസവൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവർത്തനത്തിനുള്ള അഭയദേവ് പുരസ്കാരം ലഭിച്ച ഡോ. ഒ. വാസവനെ കവി മേലൂർ വാസുദേവൻ അനുമോദിച്ചു. വനിതാവേദി പ്രസിഡന്റ് ടി. ഇ. ഗൗരി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. പി. സചീന നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
