ചെങ്ങോട്ടുകാവ് : ശ്രീരാമാനന്ദ സ്കൂൾ വിജയോത്സവം ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, സംസ്കൃതം സ്കോളർഷിപ്പ്, ശാസ്ത്ര പ്രവർത്തി പരിചയ മേള, സീനിയർ ചേംബർ ഇൻ്റർനാഷണൽ കളറിംഗ് മത്സരം എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. വേണു അധ്യക്ഷനായി. മെമ്പർമാരായ ബിന്ദു മുതിരക്കണ്ടത്തിൽ, തസ്ലീന നാസർ, സുധ കാവുങ്കൽ പൊയിൽ, അബ്ദുൾ ഷുക്കൂർ, സ്വാമി ശിവകുമാരാനന്ദ, കെ.കെ. ഷൈജു , വി.പി.പ്രമോദ്, പ്രിൻസിപ്പാൾ ഭവ്യ സായൂജ് എന്നിവർ സംസാരിച്ചു.
