ജൻ അഭിയാൻ സേവാ ട്രസ്റ്റ്, കോഴിക്കോട് ജില്ലയിലെ മികച്ച പൊതു പ്രവർത്തകർക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ മദർ തെരേസ പുരസ്‌കാരം മുനീർ എരവത്തിന് ലഭിച്ചു. രാഷ്ട്രീയ ,ജീവകാരുണ്യ, പാലിയേറ്റീവ് മേഖലഖകളിൽ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. സഹയാത്ര പാലിയേറ്റിവ് കെയർ, ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ചെയർമാൻ ആയി പ്രവർത്തിക്കുന്നു. കിടപ്പുരോഗികൾക്ക് വീടുനിർമിച്ചു നൽകൽ, മാസം തോറും മരുന്ന്, ഭക്ഷണ കിറ്റ് വിതരണം, കിടപ്പു രോഗികൾക്ക് തൊഴിൽ സംരംഭം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന മുനീർ എരവത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയാണ്. കോഴിക്കോട് യൂത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെഷൻസ് ജഡ്ജ് ശ്രീ കെ കെ കൃഷ്ണൻ കുട്ടി പുരസ്‌കാരം നൽകി.
