കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻസ് ഹാളിൽ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിങ്, സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ വാർഷിക റിപ്പോർട്ടും സെക്രട്ടറി അതുൽ ഒരുവമ്മൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2025-26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിലീപ് അരയടത്ത് അവതാരകനും റഷാദ് കൊയിലാണ്ടി അനുവാദകനും ആയി അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി ഐക്യകണ്ഠേന അംഗീകാരം നൽകി. ഷാഹുൽ ബേപ്പൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബഷീർ ബാത്ത, പ്രമോദ് ആർ.ബി, സാജിദ അലി, സുൽഫിക്കർ, അസീസ് തിക്കോടി, നജീബ് പി.വി, സലാം നന്തി, ജലീൽ ചോല എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. റിഹാബ് തൊണ്ടിയിൽ സ്വാഗതവും അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.

2025-26-ലേക്കുള്ള പുതിയ കമ്മിറ്റി പ്രസിഡന്റ്‌ മുസ്തഫ മൈത്രി, ജനറൽ സെക്രട്ടറി സാഹിർ പുളിയഞ്ചേരി, ട്രഷറർ അതുൽ ഒരുവമ്മൽ, എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജിനീഷ് നാരായണൻ, റയീസ് സാലിഹ്, അനു സുൽഫി എന്നിവർ വൈസ് പ്രസിഡന്റുമാരും ഷമീം മണ്ടോളി, മസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ് എന്നിവർ സെക്രട്ടറിമാരുമാണ്. വിംഗ് കൺവീനർമാരായി റഷീദ് ഉള്ളിയേരി (കാരുണ്യം) മനോജ്‌ കുമാർ കാപ്പാട് (കലാ സാസ്‌കാരികം) റിഹാബ് തൊണ്ടിയിൽ (ഡാറ്റ & ഐ.ടി) ജഗത് ജ്യോതി (മീഡിയ & പബ്ലിസിറ്റി) ജോജി വർഗീസ് (പബ്ലിക് റിലേഷൻസ്) നിസാർ ഇബ്രാഹിം (സ്പോർട്സ്) വിജിൽ കീഴരിയൂർ (മെഡിക്കൽ) സയ്യിദ് ഹാഷിം (സോഷ്യൽ മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു. ജൻഷാദ് പള്ളിക്കര (ഫർവാനിയ) സാദിഖ് തൈവളപ്പിൽ (ഫഹാഹീൽ) മൻസൂർ മുണ്ടോത്ത് (അബ്ബാസിയ) അക്ബർ ഊരള്ളൂർ (ഹവല്ലി & സാൽമിയ) എന്നിവരാണ് ഏരിയ കൺവീനർമാർ. രക്ഷാധികാരികളായി റഊഫ് മഷ്ഹൂർ, ബഷീർ ബാത്ത, പ്രമോദ് ആർ.ബി, സാജിത അലി എന്നിവരെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചു

Next Story

ചേലിയ കഥകളി വിദ്യാലയത്തിൽ അദ്ധ്യാപക ഒഴിവ്

Latest from Main News

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത്

ജനം തെരഞ്ഞെടുത്തവരെ തടയാൻ ഒരു ശക്തിക്കുമാവില്ല- ഷാഫി പറമ്പിൽ

മേപ്പയൂർ: ജനങ്ങളാണ് എന്നെ എം.പി യായി തെരഞ്ഞെടുത്തതെന്നും ഒരു ഭീഷണിക്കും എന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എം പി

ഷാഫിക്കെതിരെയുള്ള അക്രമം മുഖ്യമന്ത്രി തള്ളി പറയണം – മുല്ലപ്പള്ളി രാമചന്ദ്രൻ

ഷാഫി പറമ്പിൽ എം.പി. യെ വടകരയിൽ ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു

കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*

*കോഴിക്കോട് ‘ഗവ:* *മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ* *28.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ*   ജനറൽമെഡിസിൻ* *ഡോ ഷജിത്ത്സദാനന്ദൻ*   *സർജറിവിഭാഗം* 

ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ നാദാപുരത്ത് കോൺഗ്രസ്‌ പ്രതിഷേധം

വടകര എം.പി ഷാഫി പറമ്പിലിന് നേരെ നടന്ന ഡിവൈഎഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട്  5 മണിക്ക് നാദാപുരത്ത് യൂത്ത് കോൺഗ്രസ്‌