കൊയിലാണ്ടി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട കായിക താരത്തെ കൂട്ടമായി പീഡിപ്പിച്ച കുറ്റവാളികളെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കേരളീയ പടികവിഭാഗ സമാജം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പി.ടി. ഉദയൻ അദ്ധ്യക്ഷനായി. എം.എം.ശ്രീധരൻ, ടി.വി.പവിത്രൻ, കെ.പി. ബാലൻ, എൻ.കെ.ശ്രീനിവാസൻ, നിർമ്മല്ലൂർ ബാലൻ, കെ.എം.ശശി, ബാബുരാജ്, വി.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
