പുറക്കാമല ഖനനം, എൽ.ഡി.എഫ് കൻവീനർ മൗനം വെടിയണം : വി പി ദുൽഖിഫിൽ

മേപ്പയ്യൂർ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന പുറക്കാമലയെ എന്ത് വിലകൊടുത്തും നാം സംരക്ഷിക്കണം. സ്വകാര്യ കമ്പനിക്ക് എല്ലാവിധ അനുമതിയും നൽകിയ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് നടപടി റദ്ദ് ചെയ്യണം. ഖനന കമ്പനിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും, പൊതുജനങ്ങളെ ഉപയോഗിച്ച് സമരം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് വെടിഞ്ഞ് ഭരണപക്ഷം ക്രിയാത്മകമായ ഇടപെടൽ നടത്തണം. ഇക്കാര്യത്തിൽ സ്ഥലം MLA കൂടിയായ എൽ.ഡി.എഫ് കൺവീനർ ടി പി രാമകൃഷ്ണൻ മൗനം വെടിയണമെന്നും യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ വി പി ദുൽഖിഫിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമര പരമ്പരകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചെറുവണ്ണൂർ മണ്ഡലം പ്രസിഡണ്ട് കെ.പി നജീബ് അധ്യക്ഷത വഹിച്ചു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ്‌ കെ. കെ അനുരാഗ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് അംഗം ആർപി ഷോബിഷ്, ജെസ്മിന മജീദ്, അഖിൽ ഹരികൃഷ്ണൻ, കിഷോർ കാന്ത്, സി പി സുഹനാദ്, ആദിൽ മുണ്ടിയത്ത്, റിജുരാജ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എ കെ ബാലകൃഷ്ണൻ, അർഷിന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിധിൻ ആർ എസ് നന്ദി രേഖപ്പെടുത്തി. പുറക്കമലയിലേക്ക് ബഹുജന സമരം നടത്തുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

പിഷാരികാവിൽ തിരുവാതിര രാവ്

Latest from Local News

കൊയിലാണ്ടി റോഡിലെ സീബ്ര ലൈൻ ഉടൻ യാഥർഥ്യമാക്കണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി

ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ ന്യൂ മീഡിയ ഫ്ലാറ്റ്ഫോം ‘ജനഹിതം’ ലോഞ്ചിംഗ് ചെയ്തു

സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെയ്ക്കാനുമായെല്ലാം പുതിയ മാതൃകയുമായി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ 9:30

കൊയിലാണ്ടിക്ക് അഭിമാനമായി പന്തലായനി ബ്ലോക്ക് പെൻഷൻ ഭവൻ യാഥാർത്ഥ്യമായി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ( KSSPU ) പന്തലായനി ബ്ലോക്ക് കമ്മിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം – പെൻഷൻ