ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിലെ ഈ വർഷത്തെ വിജയോത്സവം ഷാഫി പറമ്പിൽ ഉൽഘാടനം ചെയ്തു. LSS, സംസ്കൃതം സ്കോളർഷിപ്പ്, ശാസ്ത്ര പ്രവർത്തി പരിചയ മേള, സീനിയർ ചേംബർ ഇൻ്റർനാഷണൽ കളറിംഗ് എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച ചടങ്ങിൽ സ്ഥിരോത്സാഹം മാത്രമേ യശസ്സ് നേടുവാനുള്ള മാർഗമായുള്ളു എന്ന് വേദിയിൽ യാദൃശ്ചികമായി കേട്ട ജയചന്ദ്രൻ്റെ ഒരു ഗാനം പരാമർശിച്ചുകൊണ്ട് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. കാലത്തിനു മുൻപേ സഞ്ചരിച്ച മഹാരഥൻ്റെ നാമം തിലകക്കുറിയായി പേറുന്ന വിദ്യാലയത്തിൽ വിജയം ഒരു കീഴ്‌വഴക്കം ആവുന്നത്തിൽ അൽഭുതപെടാനിലെന്ന് അദ്ദേഹം ആവർത്തിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണുമാസ്റ്റർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ മെമ്പർമാരായ ബിന്ദു മുതിരക്കണ്ടത്തിൽ , തസ്ലീന നാസർ, സുധ കാവുങ്കൽ പൊയിൽ, അബ്ദുൾ ഷുക്കൂർ, സ്വാമി ശിവകുമാരാനന്ദ, ഷൈജു കെ കെ, പ്രമോദ് വി പി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാമി ശിവകുമാരാനന്ദ അനുഗ്രഹ പ്രഭാഷണവും പ്രിൻസിപ്പാൾ ഭവ്യ സായൂജ് നന്ദിയും പറഞ്ഞു.സ്കൂൾ പിന്നിട്ട വഴികളെ കുറിച്ച് സ്കൂൾ മാനേജർ വി പി പ്രമോദ് പറഞ്ഞപ്പോൾ സ്കൂൾ ഇനിയും കൈവരിക്കാനുള്ള നേ ട്ടങ്ങളുടെ ശുഭപ്രതീക്ഷയാണ് പിടിഎ പ്രസിഡൻ്റ് ഷൈജു K K പ്രകടിപ്പിച്ചത്. സ്വാഗത ഭാഷണത്തിൽ മാസ്മരിക വിജയ തന്ത്രങ്ങളുടെ ശില്പി എന്ന് എം പി യെ വിശേഷിപ്പിച്ചത് നിറഞ്ഞ സദസ്സ് കയ്യടിയോടെ ആണ് അംഗീകരിച്ചത്.
Latest from Local News
പെരുവട്ടൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന
കൊയിലാണ്ടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടി മാറ്റി തൊഴിലുറപ്പു പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ തെരുവത്ത് കണ്ടി (ബിന്ദു നിലയം) പത്മാവതി അമ്മ (86)(റിട്ട: അധ്യാപിക കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഏറ്റവും വലിയ കായിക മേളയായ എ.കെ.ജി ഫുട്ബോൾ മേളയ്ക്കായി കൊയിലാണ്ടി ഒരുങ്ങി. 44 -ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ
മേപ്പയൂർ – ജനതാദൾ നേതാവും – കലാസാംസ്കാരിക സഹകരണ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കൊഴുക്കല്ലൂരിലെ എ എം കുഞ്ഞിരാമന്റെ ചരമദിനം വിപുലമായ







