ക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് മാമിയുടെ ഡ്രൈവർ

ക്രൈം ബ്രാഞ്ച് തുടർച്ചയായി വേട്ടയാടിയത് മൂലം ജീവനൊടുക്കാനാണ് നാട്ടിൽ നിന്നും പോയതെന്ന് കാണാതായ മാമിയുടെ ഡ്രൈവർ രജിത്കുമാറും കുടുംബവും. മക്കളെ പോലും ചോദ്യം ചെയ്തു ഉപദ്രവിക്കുന്നതിനാൽ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മാമിയെ കാണാതായെന്ന് പറയുന്ന അന്ന് തന്നെ കുടുംബം പരാതി നൽകിയതിൽ ദുരൂഹത ഉണ്ടെന്നും രജിത് കുമാർ ആരോപിച്ചു. അതേസമയം രജിത് കുമാറിനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം തുടങ്ങി. 

മാമി അവസാനമായി പള്ളിയിൽ പോകുന്നത് കണ്ടിരുന്നു. മാമി എവിടെയെങ്കിലും മാറി നിൽക്കുകയാണെന്ന് കരുതുന്നില്ലെന്നും രജിത് കുമാർ വ്യക്തമാക്കി. വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രജിത് കുമാറിനെയും സുഷാരയെയും കാണാതായത്. ഇരുവരെയും പിന്നീട് ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു.  സുഷാരയുടെ ഫോണിന്റെ ഫോറെൻസിക് പരിശോധന ഫലം കിട്ടിയാൽ ഉടൻ തന്നെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് ആലോചന.

Leave a Reply

Your email address will not be published.

Previous Story

സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും

Next Story

മുക്കാളി റെയിൽവേ ഗേറ്റിന് സമീപം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Latest from Local News

തിക്കോടി പഞ്ചായത്ത്‌ റെയിൽവേ ലെവൽ ക്രോസ് അടയ്ക്കൽ,ആശങ്ക പരിഹരിക്കണം

തിക്കോടി റെയിൽവേ ലെവൽ ക്രോസ് സ്ഥിരമായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കോഴിക്കോട് വെസ്റ്റ്‌ഹിൽ സീനിയർ സെക്ഷൻ വർക്സ്

ജനാധിപത്യം ഇല്ലായ്മ ചെയ്യുന്ന സമീപനം സി.പി.എം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ

സി.പി.എം കേരളത്തിലങ്ങോളമിങ്ങോളം ജനാധിപത്യ ത്തെ ഇല്ലായ്മചെയ്യുകയാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ. പ്രവീൺ കുമാർ പറഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 12.00 pm

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

ഒരുമയും സന്തോഷവും നിറഞ്ഞതാവട്ടെ പുതുവർഷമെന്നും നാടെങ്ങും സ്നേഹച്ചിരികൾ നിറയട്ടെ എന്നും കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് പറഞ്ഞു. നരിക്കൂട്ടുംചാൽ

തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു വീണു

ദേശീയപാതയുടെ പ്രവർത്തി നടക്കുന്ന തിരുവങ്ങൂരിൽ അടിപ്പാതക്ക് വടക്ക് വശം (കൊയിലാണ്ടി ഭാഗം) മുകളിലേക്ക് കയറ്റുന്നതിനിടെ കയർ പൊട്ടി കോൺക്രീറ്റ് മതിൽ തകർന്നു.