കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും ദേശീയപാതയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടാവിനെ കൊയിലാണ്ടി പോലീസ് പിടികൂടി. കഴിഞ്ഞ രണ്ട് മാസക്കാലം ആയി കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ നിരവധി വാഹനങ്ങളുടെ ബാറ്ററികൾ കളവു പോയിരുന്നു.റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷണം പോകുന്നത് പതിവായ സാഹചര്യത്തിൽ കൊയിലാണ്ടി പോലീസ് സി.ഐ ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എസ് ഐ പ്രദീപൻ, സീനിയർ സിപിഎം മാരായ സിനിരാജ്, മിനേഷ്, ബിജു വാണിയംകുളം എന്നിവരടങ്ങുന്ന സംഘമാണ് . സൂര്യൻ , വയസ്സ് 24, S/o സുധീർ, മാവുളിച്ചി കണ്ടി, എടക്കുളം ചെങ്ങോട്ട്കാവ് എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്.
