ശ്രീമതി ശശികല ശിവദാസൻ എഴുതിയ ‘കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക്’ എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ സദസ്സിൽ ബഹുമാന്യനായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി കേണൽ ആർ.കെ.നായർക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. കൽപ്പറ്റ നാരായണൻ, പി സുരേന്ദ്രൻ, പി.കെ പാറക്കടവ്, നന്ദകിഷോർ, ദീപാ നിഷാന്ത് തുടങ്ങിയ പ്രമുഖ വ്യക്തികളും ഈ ചടങ്ങിൽ പങ്കെടുത്തു. ശ്രീനഗറിലും ലേ -ലഡാക്കിലും ഒന്നൊന്നര മാസത്തോളം സഞ്ചരിച്ച് എഴുതിയതാണീ പുസ്തകം. അവിടെ നടന്ന പല യുദ്ധങ്ങളെപ്പറ്റിയും പട്ടാളക്കാരുടെയും സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ പറ്റിയും പ്രകൃതിയെപ്പറ്റിയും ഒരു കഥ പോലെ നിങ്ങൾക്ക് വായിച്ച് അറിയാനാവും. ശ്രീമതി ശശികല കൊയിലാണ്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പുസ്തകം കൊയിലാണ്ടി ദ മാസ്റ്റർ പുസ്തക ഭവനിൽ ലഭ്യമാണ്.
Latest from Local News
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി എസ് എൻ എൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപ പയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം
കൊയിലാണ്ടി ടൗണിലും വിവിധ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുക എന്നീ
എസ്.എ. ആർ ബി. ടി.എം ഗവ. കോളേജ് കൊയിലാണ്ടിയിൽ ബി എ ഹിസ്റ്ററി പ്രോഗ്രാമിൽ ഒ ബിഎക്സ്, എസ് ടി കാറ്റഗറികളിലും
എം പി വേലായുധൻ മാസ്റ്റർ അനുസ്മരണം. ചേളന്നൂർ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡണ്ടും ആയിരുന്ന എം.പി വേലായുധൻ മാസ്റ്ററുടെ
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ വിയ്യൂർ വീക്ഷണം കലാവേദി അത്തപ്പൂക്കളം ഒരുക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻ അപ്പുക്കുട്ടിനായർ ഉപഹാരം സമർപ്പിച്ചു. കൊടക്കാട്