കാരയാട്: തിരുവങ്ങായൂര്‍ ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായ കലാസന്ധ്യക്ക് തിരിതെളിഞ്ഞു.ആദരിക്കല്‍ ചടങ്ങ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എ.കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.മുത്തുകൃഷ്ണന്‍ അധ്യക്ഷനായി. ലതേഷ് പുതിയേടത്ത്,ധനേഷ് കാരയാട്,മോഹന്‍ദാസ്,ടി.എ.ശിവദാസന്‍,സുരേഷ് കല്ലങ്ങല്‍,സി.രാമദാസ്,അനില്‍ കോളിയോട്ട്,പ്രമീള,ഉമാ മനോജ്, പി.ബാലകൃഷ്ണന്‍,ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പി.എച്ച്.ഡി നേടിയ ഡോ. ജഫിന്‍ അബ്ദുള്‍ ഖാദര്‍, സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ ചെണ്ടമേളത്തില്‍ ഏ-ഗ്രേഡ് നേടിയ ദേവാനന്ദ് എന്നിവരെ ആദരിച്ചുജനുവരി 13 വരെയാണ് ഉത്സവം. ആറാട്ട് ഉത്സവത്തിന് ബുധനാഴ്ച വൈകീട്ട് 6.30ന് കൊടിയേറും. 9ന് നൃത്ത സന്ധ്യ,10ന് നാടന്‍പാട്ട് മെഗാഷോ,11ന് കളമെഴുത്തും പാട്ടും,12ന് ഇളനീര്‍കുല സമര്‍പ്പണം.13ന് കുളിച്ചാറാട്ട്.
