ശയ്യാവലംബിയായ ഉമ്മയെ പരിചരിച്ചതിന് നന്ദി സൂചകമായി മകളുടെ വിവാഹ വേളയില്‍ നെസ്റ്റിനെ ഓര്‍ത്തത്തിനും നെസ്റ്റിന് ഒരു കൈ സഹായം നല്‍കിയതിനും എം.സിഫാമിലിയ്ക്ക് നെസ്റ്റ് ഭാരവാഹികളുടെ നന്ദി നെസ്റ്റിലെ പ്രിയപ്പെട്ട ആശ്രിതയായിരുന്നു ബീഫാത്തിമ. അവസാന നിമിഷങ്ങളില്‍ നെസ്റ്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ അവരോടൊപ്പം തന്നെ ഉണ്ടായിരുന്നു. നന്ദി സൂചകമായി അവരുടെ കുടുംബം മുഴുവന്‍ പിന്നീട് നെസ്റ്റിനെ ചേര്‍ത്ത് പിടിക്കുകയായിരു്‌നനു. ഉമ്മയെ നോക്കിയത് പോലെ ഒരുപാട് പേരെ ശുശ്രുഷിക്കാന്‍ ഉമ്മയുടെ പേരില്‍ കൊച്ചുമകന്റെ വിവാഹ ദിനത്തില്‍ നെസ്റ്റിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കാണിച്ച ഈ കുടുംബത്തോട് നന്ദി പറഞ്ഞെ മതിയാകൂ. ആഴ്ചയില്‍ എല്ലാ ദിവസവും ഇരുപത്തി നാല് മണിക്കൂറും രോഗിപരിചരണത്തില്‍ മുഴുകുകയാണ് നെസ്റ്റ് പ്രവര്‍ത്തകര്‍. സുമനസ്സുകളുടെ കൊച്ചു കൊച്ചു സംഭാവനകളാണ് നെസ്റ്റിന്റെ ആശ്രിതര്‍ക്ക് കരുതലാകുന്നത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനുകമ്പയുടെ ശക്തിയുടെയും സഹാനുഭൂതിയുടെയും അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും തെളിവാണിത്.ഇത്തരത്തിലുള്ള സദ് പ്രവൃത്തികള്‍ തന്നെയാണ് നെസ്റ്റിനെ നിലനിര്‍ത്തുന്നതും.
Latest from Local News
ഇന്ത്യൻ ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ പാവപ്പെട്ടവരുടെ വോട്ട് അവകാശത്തിന്നും വേണ്ടി ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽ ഭടൻ ബഹു. പ്രതിപക്ഷ നേതാവ് ശ്രീ.രാഹുൽ
മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്
ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12
ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി
പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും