കോഴിക്കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 26,57561 പേർ – വർധിച്ചത് 74323 വോട്ടര്‍മാര്‍

പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2025-മായി ബന്ധപ്പെട്ട് ജില്ലയില്‍ അന്തിമ പട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിച്ചു.

അന്തിമ പട്ടികയില്‍ 1285257 പുരുഷന്‍മാരും 1372255 സ്ത്രീകളും 49 ട്രാന്‍സ്‌ജെന്‍ഡേഴ്സും ഉള്‍പ്പെടെ ആകെ 2657561 വോട്ടര്‍മാരാണുളളത്. ജില്ലയില്‍ 74323 വോട്ടര്‍മാര്‍ വര്‍ധിച്ചു. വോട്ടര്‍ പട്ടികയില്‍ 37556 യുവ വോട്ടര്‍മാരും 33966 ഭിന്നശേഷി വോട്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. 21336 വോട്ടര്‍മാര്‍ 80 വയസ്സിനു മുകളില്‍ ഉളളവരാണ്.

പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നിയമാനുസൃതം കൈമാറുന്നതിനായി എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ ഓഫീസുകളിലും എത്തിച്ചിട്ടുണ്ട്.

കരട് വോട്ടർപട്ടികയിന്മേൽ ഡിസംബര്‍ 20 വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയിരുന്നു. 2024 ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 2583238 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. കരട് പട്ടിക സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച ആക്ഷേപങ്ങളും അപാകതകളും പരിഹരിച്ചതിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേമ്പറില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ചേര്‍ന്നു.

Leave a Reply

Your email address will not be published.

Previous Story

വീമംഗലം പുതിയോട്ടിൽ കൃഷ്ണൻ അന്തരിച്ചു

Next Story

ഉമ്മയെ പരിചരിച്ചതിന് നെസ്റ്റിനോട് കടപ്പാട്,പേരകുട്ടിയുടെ വിവാഹ ദിവസം കുടുംബം നെസ്റ്റിനെ ചേര്‍ത്തു പിടിച്ചു

Latest from Main News

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ പരിഷ്കാര പ്രകാരം വർക്കിംഗ്, സ്റ്റിൽ മോഡലുകൾ ഇനി മുതൽ കുട്ടികൾ

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഷൻ. എം.എൽ.എ

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം

സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക കെ എ ൻ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം

ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങളുംകുടുംബ ബന്ധത്തെ പവിത്രമായി കാണുന്നു ഒരു മതത്തിലും വിശ്വാസമില്ലാത്ത മതനിരാസവാദികളും ജീവിക്കുന്നത് കുടുംബമായി തന്നെയാണ് ആശ്രിതത്വം, സ്നേഹം