വൈത്തിരിയിലെ റിസോര്‍ട്ടില്‍ അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കാവുംവട്ടം,നാറാത്ത് സ്വദേശികള്‍

കൊയിലാണ്ടി: വയനാട് ഓള്‍ഡ് വൈത്തിരിയിലെ റിസോര്‍ട്ടിനോട് ചേര്‍ന്ന് മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞു. കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തല്‍ തെക്കെ കോട്ടോകുഴി (ഓര്‍ക്കിഡ്) പ്രമോദ്(54),ഉളളിയേരി നാറാത്ത് ചാലില്‍ മീത്തല്‍ ബിന്‍സി(34) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും റിസോര്‍ട്ടിന് ചേര്‍ന്ന മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് നേരത്തെ നാറാത്ത് ഫര്‍ണ്ണിച്ചര്‍ കട നടത്തിയിരുന്നു.
പ്രമോദിന്റെ അച്ഛന്‍: ചോയിക്കുട്ടി. അമ്മ: ദേവകി. ഭാര്യ :ഷൈജ മക്കള്‍ :ദേവദത്ത് , സിദ്ധാര്‍ഥ്

മരിച്ച ബിന്‍സിയുടെ അച്ഛന്‍: ഭാസ്‌ക്കര കുറുപ്പ്. അമ്മ: ലീല. ഭര്‍ത്താവ്: രൂപേഷ് കുന്നമംഗലം(കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരന്‍).മക്കള്‍: വൈഷ്ണവ്,വൈഗ ലക്ഷ്മി. വൈത്തിരി പോലീസ് മൃതദേഹ പരിശോധന നടത്തി.

Leave a Reply

Your email address will not be published.