വയനാട്ടില്‍ റിസോര്‍ട്ട് കോമ്പൗണ്ടില്‍ രണ്ടുപേര്‍ തൂങ്ങിമരിച്ചു

പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നടേരി സ്വദേശി പ്രമോദ് (53), ഉള്ള്യേരി സ്വദേശിനി ബിൻസി (34) എന്നിവരാണ് മരിച്ചത്. റിസോർട്ടിന്റെ പുറത്ത് മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹം. തിങ്കളാഴ്‌ച വൈകീട്ടാണ് ഇരുവരും റിസോർട്ടിലെത്തി മുറിയെടുത്തത്. വൈത്തിരി പൊലീസെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published.