വയനാട്ടിൽ പൂപ്പൊലി 2025ന് തുടക്കമായി. കേരള കാർഷിക സർവകലാശാല അന്താരാഷ്ട്ര പുഷ്പമേള വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് തുടക്കമായത്. ജനുവരി 15 വരെ പുഷ്പമേള ഉണ്ടായിരിക്കും. ഫ്ലവർ ഷോ, മ്യൂസിക് നൈറ്റ്, ഗെയിം സോൺ, ഫുഡ് കോർട്ട്, വിപണ കേന്ദ്രങ്ങൾ എന്നിവ പുഷ്പമേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
