അധ്യാപകരുടെ കവർന്നെടുത്ത മുഴുവൻ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് കെ എസ് ടി യു കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊയിലാണ്ടി ഉപജില്ല സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം വി.പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷനായി. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ വടക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന സുബൈർ എടപ്പത്തൂരിന് യാത്രയയപ്പ് നൽകി. ഹാരിസ് ഒ കെ, ഷംസുദ്ദീൻ വടക്കയിൽ, അൻവർ ഷാ നൊച്ചാട്, അബ്ദുൽ അസീസ് പി.കെ, മുഹമ്മദ് ഷഫീക്ക് കെ, അബ്ദുൽസലാം എൻ.എം, സജാദ്, നസീറ എ.എം, സുഹറ വി പി, റെലിഷ ബാനു, സെൻസീറ എന്നിവർ പ്രസംഗിച്ചു.
