കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരുണ്ട്. അതിൽ 1,43,69,092 പേർ സ്ത്രീകളും, 1,34,41,490 പേർ പുരുഷന്മാരുമാണ്.

ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് മലപ്പുറത്താണ്. കുറവ് വോട്ടർമാർ ഉള്ള ജില്ല വയനാടാണ്. നിലവിൽ 25,409 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 232 പുതിയ പോളിംഗ് സ്റ്റേഷനുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. പുതിയ വോട്ടർമാരുടെ എണ്ണം 63,564 ആണ്. അതോടൊപ്പം 89,907 വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published.