ഫിഷറീസ് വകുപ്പിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മത്സ്യ ഭവൻ പരിധിയിലുള്ള മത്സ്യ തൊഴിലാളികൾക്കായി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി യിൽ വെച്ച് 2025 ജനുവരി 5 ന് (ഞായറാഴ്‌ച) ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു.

മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ നേത്രവിഭാഗം, പീഡിയാട്രിക്സ്, ത്വക്ക് രോഗം, അസ്ഥി രോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ദരായ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി വിതരണവും ഉണ്ടായിരുന്നു. അറുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു.

വാർഡ് കൗൺസിലർ റഹ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ശ്രീമതി ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർമാരായ ശ്രീമതി രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, ഭവിത, സിന്ധു സുരേഷ്, വൈശാഖ്, സുധാകരൻ, എ.അസീസ് മാസ്റ്റർ എന്നിവരും മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ ശ്രീ സുനിലേശൻ, ശ്രീ യു കെ രാജൻ, ശ്രീ മണി കൂടാതെ സ്കൂൾ പി ടി എ പ്രസിഡന്റ്‌ സത്താർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ എന്നിവർ ആശംസകൾ പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കോഴിക്കോട് ശ്രീ അനീഷ് പി സ്വാഗതവും അസിസ്റ്റൻറ് ഫിഷറീസ് ഡയറക്ടർ (ഇൻലാൻഡ് ) ശ്രീ ശ്രീജേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഒപ്പം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം

Next Story

ബ്രോഷർ പ്രകാശനം ചെയ്തു

Latest from Local News

പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക നിയമനം നടത്തുന്നു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രൈമറി വിഭാഗം യു. പി എസ് ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ 48 മണിക്കൂർ ഉപവാസം സമാപിച്ചു

മേപ്പയൂർ: ഗ്രാമപഞ്ചായത്തിന്റെ ദുർഭരണത്തിലും അഴിമതിയും പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി കെ. അനീഷ് നടത്തിയ 48 മണിക്കൂർ

‘ഒത്തോണം ഒരുമിച്ചോണം’ കൊയിലാണ്ടി റയിൽവേ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചു. വളരെക്കാലങ്ങൾക്ക് ശേഷമാണ് കൊയിലാണ്ടി സ്റ്റേഷനിലെ എല്ലാ വിഭാഗം ജീവനക്കാരും ഒരുമിച്ച് ഓണം

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് ഏറ്റുവാങ്ങി

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറിക്ക് ലഭിച്ച കേരള ആയുഷ് കായകൽപ് അവാർഡ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ