കീഴരിയൂരിൽ പട്ടാമ്പുറത്ത് താഴ കേന്ദ്രീകരിച്ച് നൂറിൽപരം വീടുകൾ ചേർന്ന് രുപ വൽകരിച്ച ഒപ്പം റസിഡൻസ് അസോസിയേഷൻ്റെ
ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് നെല്ലാടി ശിവാനന്ദൻ അദ്ധ്യക്ഷനായി. മജിഷൻ ശ്രീജിത്ത് വിയൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബാബു കല്യാണി , ബാഷിത്ത് ബഷീർ, കാർത്തിക്,
അഭിഷ്ണ എന്നിവരെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം .എം . രവി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ .എം . മനോജ്,എം .സുരേഷ്
റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ സി.പി പ്രകാശൻ, ഇ. എം. നാരായണൻ, ടി.കെ. ചോയി , ബഷീർ തിരുമംഗലത്ത്, എം.കെ. മനീഷ്,
ഷംസുദ്ദീൻ പുഞ്ചോല , ടി.ടി. രാമചന്ദ്രൻ, യു.കെ അനീഷ് , കെ.സി ഭരതൻ , സുചിത്ര ബാബു എന്നിവർ സംസാരിച്ചു.
