കോഴിക്കോട് റൂറൽ പോലീസ് നിർമ്മിച്ച കാടകം ഷോർട്ട് ഫിക്ഷൻ മൂവിയുടെ പ്രിവ്യൂ ഷോ കോഴിക്കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് റൂറൽ ജില്ലാ പോലിസ് മോധവി പി. നിധിൻ രാജ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. അഡീഷണൽ സൂപ്രണ്ട് ശ്യാംലാൽ, വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ്, സ്പെഷ്യൽ ബ്രാഞ്ച്
ഡി.വൈ.എസ്.പി സുരേഷ് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ പ്രശാന്ത് ചില്ല, ക്യാമറമേൻ കിഷോർ മധവൻ, അഭിനേതാക്കൾ, അണിയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
