കൊയിലാണ്ടി പോലീസ് സ്റ്റേഷൻ വിഭജിക്കണം -താലൂക്ക് വികസന സമിതി യോഗം

 

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി ഒരു പോലീസ് സ്റ്റേഷന്‍ രൂപവകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവിശ്യമുയര്‍ന്നു.ജില്ലാ വികസന സമിതി അംഗവും കൊയിലാണ്ടി നഗരസഭ കൗൺസിലറുമായ വി പി ഇബ്രാഹിംകുട്ടിയാണ് ഇക്കാര്യം താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിച്ചത്. കൊയിലാണ്ടി,പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വ്യാപിച്ച് കിടക്കുന്ന കൊയിലാണി പോലീസ് സ്റ്റേഷന്റെ പരിധി വളരെ വലുതാണ്. ചേമഞ്ചേരി,ചെങ്ങോട്ട്കാവ്,മൂടാടി,തിക്കോടി,അരിക്കുളം,കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയും കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലാണ് വരുന്നത്. ഇവിടങ്ങളിലെ മുഴുവന്‍ ക്രമസമാധാന ചുമതലയും കൊയിലാണ്ടി സ്റ്റേഷനില്‍ നിക്ഷിപ്തമാണ്. 65 സേനാഗങ്ങള്‍ ജോലിചെയ്യുന്ന സ്റ്റേഷനില്‍ കണ്‍ട്രോള്‍ റും ഉള്‍പ്പെടെ ഇല്ലാത്തത് വളരെ പ്രയാസമുണ്ടാക്കുന്നതായും, ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ച വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു.കോരപ്പുഴ മുതല്‍ മൂരാട് വരെ ദേശീയപാതയില്‍ സീബ്രലൈന്‍ ഇടുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു. നിലവിലുള്ള സീബ്രലൈന്‍ പൂര്‍ണ്ണമായും മാഞ്ഞ് പോയതിനാല്‍ അപകടത്തിന് കാരണമാകുമെന്നും, ദേശീയ പാതയുടെ ഇരുവശങ്ങളില്‍ നിരവധി സ്കൂളുകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി യോഗത്തിൽ പരാതി ഉയർന്നു.

  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷനായി. തഹസിൽദാർ ജയശ്രീ എസ്. വാര്യർ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമേദരന്‍ .സമിതി അംഗങ്ങളായ ‍രാജേഷ് കീഴരിയൂര്‍, രാജന്‍ വര്‍ക്കി മറ്റ് വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.