ബേപ്പൂർ തുറമുഖത്ത് കാഴ്ചവിരുന്നൊരുക്കി ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ സന്ദർശകർക്ക് കാഴ്ചവിരുന്നൊരുക്കി ബേപ്പൂർ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നേവിയുടെ ഐഎൻഎസ് കബ്രയും കോസ്റ്റ്ഗാർഡിന്റെ ഐസിജിഎസ് അനഘും. നാലാമത് ബേപ്പൂർ അന്താരാഷ്ട്ര ഫെസ്റ്റിലെത്തുന്ന കുട്ടികളും മുതിർന്നവരും ഒരേ ആവേശത്തിലാണ് കപ്പലില്‍ കയറി കാര്യങ്ങൾ ചോദിച്ചറിയുന്നതും സെൽഫി എടുക്കുന്നതും. തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലായ കോസ്റ്റ്ഗാർഡിന്റെ അനഘ് ആദ്യമായാണ് ബേപ്പൂർ ഫെസ്റ്റിൽ എത്തുന്നത്. ഐഎൻഎസ് കബ്ര മൂന്നാം തവണയാണ് ഫെസ്റ്റിന്റെ ഭാഗമാകുന്നത്.

ആദ്യ ദിവസം ഉച്ചയോടെത്തന്നെ കപ്പലിൽ കയറി കാഴ്ചകൾ കാണാൻ നിരവധി പേരാണ് എത്തിയത്. അത്യാധുനിക സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ ഗൺ (എസ്ആർസിജി) ഉൾപ്പെടെ വിവിധ തരം തോക്കുകൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവ കപ്പലിൽ മനോഹരമായി അണിനിരത്തിയിട്ടുണ്ട്. കപ്പലിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കാം. ഫെസ്റ്റ് ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. രണ്ട് കപ്പലുകളിലും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം.

കമാൻ്റൻ്റ് ജിജി എഎൽഎച്ച് പൈലറ്റ് ആഷിഷ് സിങ്ങാണ് അനഘിൻ്റെ കമാൻഡിങ് ഓഫീസർ. എസ്.ആർ ജി തോക്കാണ് ഇതിലെ പ്രധാന ആകർഷണം. 20-25 നോട്ടിക്കൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന കപ്പലാണിത്. തീരദേശ സുരക്ഷ ശക്തമാക്കുവാനായി നിർമ്മിച്ച വാട്ടർജെറ്റ് ഫാസ്റ്റ് അറ്റാക്കിംഗ് കപ്പലായ കബ്രയിലെ പ്രധാന ആകർഷണം സിആർഎൻ തോക്കാണ്. 60 നോട്ടിക്കൽ വേഗതയിൽ ഈ കപ്പലിന് സഞ്ചരിക്കാൻ കഴിയും. ലെഫ്റ്റനന്റ് കമാന്റന്റ് സിദ്ധാന്ത് വാങ്കഡെയാണ് ഷിപ്പ് കമാൻഡിങ് ഓഫീസർ. കപ്പൽ കാഴ്ചകൾക്കു പുറമെ കേരളാ പോലീസിൻ്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്തുണ്ട്.

Leave a Reply

Your email address will not be published.

Previous Story

തണല്‍ – ലൈഫ് ഫൗണ്ടേഷന്‍ സംയുക്ത സംരംഭമായ ‘ലൈഫ് സെന്റര്‍’ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Next Story

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി; വെന്റിലേറ്ററിൽ നിന്നും മാറ്റി

Latest from Local News

കൊയിലാണ്ടിയിൽ കെ.എം.എയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി

ദേശീയപാതയിലെ യാത്രാദുരിതം: അടിയന്തര പരിഹാരത്തിന് എൻ.എച്ച്.എ.ഐയുടെ ഉറപ്പ്

വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to