വർഗീയതക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി രാഷ്ട്രീയ മഹിളാ ജനതാ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ഉപവാസ സമരം നടത്താൻ തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുമാരി അധ്യക്ഷത വഹിച്ച യോഗം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. പി.പി നിഷ, സുജ ബാലുശ്ശേരി, പി. മോനിഷ, എം.കെ സതി, ബേബി ബാലമ്പ്രത്ത്, സുമ തൈക്കണ്ടി, ബിന്ദു.വി, ലക്ഷ്മി എം. കെ, ലിജി പുൽക്കുന്നുമ്മൽ, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി സി.പി രാജൻ തുടങ്ങിയവർ സംസാരിച്ചു.
