അരിക്കുളം കെ പി എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് 10 സെൻ്റ് സ്ഥലത്ത് ‘ഉമ’ നെൽവിത്ത് ഉപയോഗിച്ച് നടപ്പിലാക്കിയ നെൽകൃഷി വിളവെടുപ്പ് പ്രിൻസിപ്പൽ എ.എം രേഖ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പോഗ്രാം ഓഫീസർ സുധ കെ.പി യുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്തുൽസവത്തിൽ മാനേജ്മെൻ്റ് പ്രതിനിധി ബീരാൻ ഹാജി, ശ്രീലാൽ എം വി, എം. എസ് ദിലീപ്, ഷാജി കെ, ദിവ്യ ഡി എസ്, മർദാസ് മുഹമ്മദ് ജെ ആർ, നില സി.ആർ, ശ്രീമയി എസ് മധു, ആയിഷ മിയ, നജ ഫാത്തിമ, സിയാന തുടങ്ങിയ 50 ഓളം എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു. എൻഎസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിശേഷ ദിവസങ്ങളിൽ അരികൊണ്ട് കൊണ്ട് പായസം ഉണ്ടാക്കി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യും.
