നഗര ശുചീകരണത്തിനും ഓവുചാലുകലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനും കൊയിലാണ്ടി നഗരസഭ പുതിയ ജെ.സി.ബി വാങ്ങി. 26 ലക്ഷം രൂപയാണ് വില. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള നഗരസഭകളുടെ വികസനത്തിനുള്ള നഗരസഞ്ചയ ഫണ്ടില്‍ നിന്ന് ലഭിച്ച 11 ലക്ഷം രൂപയും കൊയിലാണ്ടി നഗരസഭയുടെ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് ജെ.സി.ബി വാങ്ങിയത്. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ജെ.സി.ബിയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, സി.പ്രജില, സെക്രട്ടറി ഇന്ദു.എസ്.ശങ്കരി, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് 8:00 AM
കൊയിലാണ്ടി: കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ കുടുംബ ശ്രീ സി.ഡി.എസ് എഫ്.എൻ.എച്ച്.ഡബ്ല്യു വിൻ്റെ ഭാഗമായി പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു.
മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ മലോൽ താഴെ റോഡ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് CK ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു
രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി
കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു. കോട്ടപറമ്പ് സ്ത്രീകളുയും കുട്ടികളുടേയും ഗവ: ആശുപത്രിയിൽ