കൊയിലാണ്ടിയില്‍ ഷീ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ നടപടി; പ്രവര്‍ത്തി ഉദ്ഘാടനം നാലിന്

കൊയിലാണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമാകുന്നു. മണമല്‍ ഹോമിയോ ആശുപത്രിയ്ക്ക് സമീപം കൊയിലാണ്ടി നഗരസഭ വാങ്ങിയ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുക. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ഷീ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ വീണ്ടും ഒരു കോടി രൂപ കൂടി അനുവദിക്കും. മൊത്തം രണ്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൊയിലാണ്ടി നഗരസഭയുമായി സഹകരിച്ചാണ് ഷീ ഹോസ്റ്റല്‍ പണിയുന്നത്. ഹോസ്റ്റലിന്റെ പ്രവർത്തി കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയാവും. ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല കൊയിലാണ്ടി നഗരസഭയ്ക്കായിരിക്കും. കൊയിലാണ്ടിയില്‍ വനിതാ ഹോസ്റ്റല്‍ ഇല്ലാത്തത് വനിത ജീവനക്കാർക്ക് കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങളായുളള ആവശ്യമാണിത്. ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നും കൊയിലാണ്ടിയില്‍ എത്തുന്ന വനിതാ ജീവനക്കാര്‍ സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

Next Story

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി

Latest from Local News

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,

മൊബൈൽ ഫോണിനെ കാലനാക്കിയല്ല, കാവൽക്കാരനാക്കിയാണ് ഉപയോഗിക്കേണ്ടത്.

  പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ

അധ്യാപക നിയമനം

അത്തോളി : അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ എച്ച് എസ് എസ് മലയാളം അധ്യാപകനെ

റോഡിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം

  കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.എല്ലു രോഗ വിഭാഗം ഡോ:ജവഹർ ആദി