കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സ് വര്‍ക്ക് ഷോപ്പില്‍;അടിയന്തിര ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥ

കൊയിലാണ്ടി: കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ആംബുലന്‍സ് കേടായതിനാല്‍ വര്‍ക്ക് ഷോപ്പില്‍. മൂന്നാഴ്ചയോളമായി ആംബുലന്‍സ് വര്‍ക്ക് ഷോപ്പിലാണെന്നാണ് വിവരം. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ബുധനാഴ്ച വൈകീട്ട് മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെടുത്ത യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് കാത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നു.ഒടുവില്‍ സ്വകാര്യ ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലന്‍സിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ,അതിന് കാലതാമസം വരികയാെണങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ആവശ്യപ്പെട്ടു. മുത്താമ്പി പാലത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.