തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

സര്ക്കാര് സ്വകാര്യ മേഖലയിലെ ആദ്യത്തെ സ്‌കിന് ബാങ്കാണിത്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന് ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാല് അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന് രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തില് നിന്നും രക്ഷിക്കാനുമാകും. ഈ മൂന്ന് വര്ഷ കാലയളവില് തിരുവനന്തപുരം, കോട്ടയം, തൃശൂര് എന്നീ മെഡിക്കല് കോളേജുകളില് ആധുനിക ബേണ്സ് യൂണിറ്റ് സജ്ജമാക്കി പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. തീപ്പൊള്ളലേറ്റവര്ക്ക് ഏറ്റവും മികച്ച ചികിത്സ നല്കുന്നതിന് ആധുനിക രീതിയിലാണ് ഈ ബേണ്സ് യൂണിറ്റുകള് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published.