അഞ്ച് വർഷത്തെ കാത്തിരുപ്പിന് ശേഷം മാവൂർ റോഡ് ശ്മശാനം വിശ്വ പ്രശസ്തനായ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരത്തിന് ഇക്കഴിഞ്ഞ 26ന് തുറന്ന ശേഷം വീണ്ടും അടച്ചിട്ടത് പ്രതിഷേധാർഹമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി. ഈ സമീപനം ജനങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇനി യാതൊരു പ്രവൃത്തി അവ ശേഷിക്കുന്നില്ല…അനന്തമായി നീട്ടി കൊണ്ട് പോയി നഗരജനതയുടെ ക്ഷമ പരിശോധിക്കരുതെന്ന് യു.ഡി.എഫ്. ലീഡർ കെ.സി. ശോഭിതയുടെ ആദ്യക്ഷതയിൽനടന്ന യോഗം മുന്നറിയിപ്പ് നൽകി. മാനാഞ്ചിറ മൈതാനം സി.പി.എം. പോഷക സംഘടനക് രാഷ്ട്രീയ പരിപാടിക് നൽകിയതിന്മേൽ വിശദീകരണം നൽകാൻ കോർപറേഷനും സ്പോർട്സ് കൗൺസിലും തയാറാകണം. വർഷങ്ങളായി ഇത്തരം പരിപാടിക്ക് നൽകാറില്ല.നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ എല്ലാവർക്കും സൗകര്യം അനുവദിക്കണം. യോഗം – ആവശ്യപ്പെട്ടു. കെ.മൊയ്തീൻ കോയ,എസ്.കെ.അബൂബക്കർ, പി.ഉഷാദേവി ടീച്ചർ, ഡോ.പി.എൻ. അജിത,കെ.നിർമ്മല, കെ.പി.രാജേഷ്, മനൊഹരൻ മങ്ങാറിൽ., ആയിശബി പാണ്ടികശാല കെ.റംലത്ത്,എൻ. പി.സൗഫിയ, ഓമന മധു, ടി.കെ. ചന്ദ്രൻ സഹിദാസുലൈമാൻ, അജീബ ഷമീൽ, കവിത അരുൺ സംസാരിച്ചു
Latest from Local News
കാരയാട് :ഏക്കാട്ടൂരിലെ തയ്യുള്ളതിൽ ജാനു അമ്മ (78)ന്തരിച്ചു. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: ടി .സുരേഷ്(അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 3,39, 600 രൂപ പദ്ധതി വിഹിതവും
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു രൂപയ്ക്ക് കുറഞ്ഞ നിരക്കിലുള്ള ‘ഫ്രീഡം പ്ലാൻ’ നൽകുന്നു. ദിവസേന രണ്ട്
കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ :വി. രാമചന്ദ്രമേനോൻ്റെ ഭാര്യ രുക്മണി രാമചന്ദ്രമേനോൻ (മോള്‍ട്ടിയമ്മ -89) കോഴിക്കോട് ഗാന്ധിറോഡ് രാജീവ് നഗറിലെ