കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ കെ.സി.ഇ.യു കോഴിക്കോട് ജില്ല വൈ. പ്രസിഡൻറ് കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള മുഴുവൻ കലക്ഷൻ ഏജൻ്റുമാരെയും സ്ഥിരപ്പെടുത്തണമെന്ന് സഹകരണ സ്ഥാപനങ്ങളിലെ കലക്ഷൻ ഏജൻ്റുമാരുടെ കൊയിലാണ്ടി ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി കെ.ബിജയ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സബ് കമ്മിറ്റി കൺവീനർ പി.എം ശശി സ്വാഗതം പറഞ്ഞു.
