കെ.എസ്.ടി.എ 34 മത് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പ്രകാശനം ചെയ്തു. കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവ കേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 14,15,16 തീയതികളിലാണ് കോഴിക്കോട് സംസ്ഥാന സമ്മേളനം ചേരുന്നത്. ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകളും മെഗാ സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.തൃശ്ശൂർ കുളയിടം സ്വദേശി അമിറുദ്ദീൻ രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷനായി. കെ. എസ് .ടി. എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സി മഹേഷ് , എ.പ്രദീപ് കുമാർ വരുൺ ഭാസ്കർ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി. പി രാജീവൻ, കെ .ഷാജിമ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സി. സതീശൻ, കെ .എൻ . സജീഷ് നാരായണൻ,
വി.പി. മനോജ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആർ. എം. രാജൻ സ്വാഗതവും പബ്ലിസിറ്റി കൺവീനർ എൻ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
