കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന 26.78 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷ,ഫിഷറീസ് മൃഗസംരക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിച്ചു.കാനത്തില്‍ ജമീല എം.എല്‍.എ,ഹാര്‍ബര്‍ എഞ്ചിനിയറിംഗ്,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍,മറ്റ് ജനപ്രതിനിധികള്‍ എന്നിവരുമായി മന്ത്രി വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി ഹാര്‍ബര്‍ സന്ദര്‍ശിച്ചത്.
100 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും ഉള്ള ബര്‍ത്തിംഗ് ജെട്ടി,തെക്കെ പുലിമുട്ടിനോട് ചേര്‍ന്നുള്ള പുതിയ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മാണം,പാര്‍ക്കിംഗ് ഏരിയയിലേക്കുളള സമീപ റോഡുകളുടെ നവീകരണം,വല നെയ്യുന്നതിനുള്ള ഷെഡ്, വിശ്രമ മന്ദിരം, മത്സ്യതൊഴിലാളികള്‍ക്ക് സാധന സാമഗ്രികള്‍ സൂക്ഷിക്കുന്നതിനായി ലോക്കര്‍ മുറികള്‍,നിലവിലുള്ള നിര്‍മ്മിതികളുടെ അറ്റകുറ്റ പണികള്‍, ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തികള്‍, മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജിന്റെ നിര്‍മാണം, ജലവിതരണ ശൃംഖലയുടെ നവീകരണം, സി.സി.ടി.വി. സംവിധാനം, ലാന്‍ഡ് സ്‌കേപിംഗ് എന്നിവയാണ് 20.5 കോടിയുടെ രണ്ടാഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍. ഇത് കൂടാതെ 5.88 കോടി രൂപയുടെ ഡ്രഡ്ജിംഗ് പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഹാര്‍ബര്‍ ബെയ്‌സില്‍ അടിഞ്ഞു കൂടിയ 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ ചെളി മണ്ണ് ഇതിന്റെ ഭാഗമായി ഡ്രഡ്ജിംങ്ങ് ചെയ്തു മാറ്റും.
കൊയിലാണ്ടി ഹാര്‍ബറില്‍ നേരത്തെ ഉള്ളതിനേക്കാള്‍ വള്ളങ്ങളുടെയും ബോട്ടുകളുടെയും എണ്ണം കുട്ടിയത് മൂലം നിലവില്‍ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ബോട്ട് ജെട്ടിയും പാര്‍ക്കിംങ്ങ് ഏരിയയും വികസിപ്പിക്കുന്നത്.നിലവില്‍ പദ്ധതികള്‍ എല്ലാം തന്നെ 80 ശതമാനം പൂര്‍ത്തിയായതായും അടുത്ത മെയ് 31 മാസത്തിനുളളില്‍ രണ്ടാഘട്ട പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് അധികൃതര്‍ അറിയിച്ചു. മണ്‍സൂണ്‍ കാരണം ഡ്രഡ്ജിംഗ് പ്രവൃത്തി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
നഗരസഭ കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിം കുട്ടി,കെ.കെ.വൈശാഖ്,സുധാകരന്‍,ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയര്‍ മുഹമ്മദ് അന്‍സാരി,സൂപ്രണ്ടിംങ്ങ് എഞ്ചിനിയര്‍ വിജി കെ.തട്ടാമ്പുറം,എക്‌സി.എഞ്ചിനിയര്‍ ടി.ജഗദീപ്,അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാഗേഷ്,ഫിഷറീസ് ജോ.ഡയരക്ടര്‍ സുധീര്‍ കിഷന്‍,ഡെപ്യൂട്ടി ഡയരക്ടര്‍ ടി.അനീഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം
ഉളേള്യരി: ആനവാതിൽ എടത്തിൽ ഇമ്പിച്ചിമൊയ്തി (70) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: റഫീഖ്, നിസാർ, നജ് ല, പരേതനായ നിസാൽ മരുമക്കൾ:
2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക്
നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാവുന്നു.കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വികസനം മുന്നേറ്റ യാത്ര
നന്തി: ശ്രീശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ‘ലോക ആത്മഹത്യ പ്രതിരോധ