മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും

മകരവിളക്കിനായി ഇന്ന് വൈകീട്ട് നാലിന് ശബരിമല ക്ഷേത്ര നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാനിധ്യത്തിൽ മേൽശാന്തി എസ് അരുൺ കുമാർ നമ്പൂതിരിയാണ് നട തുറക്കുക. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്ന ശേഷം തീർഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്താം.

മണ്ഡലപൂജപോലെ മകരവിളക്കിനും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു. പത്തനംതിട്ട കലക്ട്രേറ്റിൽ മകരവിളകുമായി ബന്ധപ്പെട്ട് അവലോകനയോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതുവരെ 32,79,761 പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്. 5,73,276 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും 75,562 പേര്‍ കാനനപാതയിലൂടെയും ദർശനത്തിനെത്തി.

Leave a Reply

Your email address will not be published.