വിഷു ബംബര്‍ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വിഷു ബംബര്‍ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഒമ്പതരക്കോടി രൂപ വിനിയോഗിക്കും. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ വീടില്ലാത്ത. 160 പേരെയാണ് ഇതില്‍ പരിഗണിക്കുക.

2021-ലെ ഈ ടിക്കറ്റിലെ ലാഭ വിഹിതമായി 9 കോടി നാല്‍പ്പത്തി ഏഴര ലക്ഷം രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ച് ഭവനനിര്‍മ്മാണ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലോട്ടറി ക്ഷേമനിധി വകുപ്പാണ് പദ്ധതി നടപ്പിലാക്കുക. അഞ്ചുവര്‍ഷമായി ക്ഷേമനിധിയില്‍ സജീവാംഗമായവരെയാണ് ഇതില്‍ പരിഗണിക്കുക. സ്വന്തമായോ കുടുംബാംഗങ്ങള്‍ക്കോ വീടില്ലാത്തവരായിരിക്കണം.

ക്ഷേമനിധി അംഗത്വ സീനിയോറിറ്റി, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, ഗുരുതര രോഗമുള്ള കുടുംബാംഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. ഭര്‍ത്താവ് മരിച്ചവര്‍ക്കും സ്ത്രീ കുടുംബനാഥയായിട്ടുള്ളവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാവും. കുടുംബാംഗങ്ങളില്‍ ആരെങ്കിലും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കാരോ പെന്‍ഷന്‍കാരോ ആണെങ്കില്‍ ആനുകൂല്യം ലഭിക്കുന്നതല്ല. ലൈഫ് മാതൃകയില്‍ നാലുഘട്ടമായാണ് തുക വിതരണം ചെയ്യുക. ജില്ലാതലത്തില്‍ ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്ന മുറയ്ക്ക് നിര്‍മാണം ആരംഭിക്കും.

Leave a Reply

Your email address will not be published.

Previous Story

കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ കൊയിലാണ്ടി ഹാര്‍ബര്‍ സന്ദര്‍ശിച്ചു

Next Story

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 23

അയോധ്യയിലെ ആദ്യത്തെ രാജാവ് ? ഇക്ഷ്വാകു   ഇക്ഷ്വാകുവിൻ്റെ പുത്രൻ ? കുക്ഷി    കുക്ഷിയുടെ പുത്രൻ? വികുക്ഷി    വികുക്ഷിയുടെ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *08.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*

*കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ* *08.08.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ*   *👉ജനറൽമെഡിസിൻ* *ഡോ.ഷമീർ വി.കെ* *👉സർജറിവിഭാഗം* *ഡോ.പ്രിയരാധാകൃഷ്ണൻ* *👉ഓർത്തോവിഭാഗം*  *ഡോ.സിബിൻസുരേന്ദ്രൻ* *👉കാർഡിയോളജി വിഭാഗം*

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ജില്ലാ കലക്ടര്‍ വിലയിരുത്തി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പുരോഗമിക്കുന്നു. ജില്ലയില്‍ ആകെയുള്ള 15,500 വോട്ടിങ് മെഷിനുകളില്‍ 8400

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം – അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച 5 ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന